നമ്മുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നു, ജീവിതത്തിലെ നൂറിൽ 80% നല്ല (Positive) കാര്യങ്ങളായിരിക്കും. പക്ഷെ നമ്മുടെ ശ്രദ്ധ എപ്പോഴും മോശമായ (Negative) ബാക്കി 20% കാര്യങ്ങളിലായിരിക്കും.

നമ്മുടെ ബോധം (awareness) ഈ മോശമായ 20% കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ, ഊർജം അതിലേക് പ്രവഹിക്കുകയും അത് കൂടുതൽ ശക്തമാവുകയും ചെയ്യുന്നു. കൂടാതെ അതിന്റെ ഭാഗമായ് കൂടുതൽ മോശമായ കാര്യങ്ങൾ തുടർച്ചയായി ആകർഷിച്ച് അതിന്റെ അളവ് വർധിപ്പിച്ചു ജീവിതം നമ്മൾ തന്നെ കൂടുതൽ ദുഷ്കരമാക്കുന്നു. ഇതാണ് എല്ലാവര്ക്കും പറ്റുന്ന ഒരു അബദ്ധം. ഇത് മനസിലാക്കിയാൽ നമ്മൾക്ക് ബോധപൂർവം നമ്മുടെ ശ്രദ്ധ നല്ല കാര്യങ്ങളിലേക് മാറ്റാവുന്നതാണ് (Thought Shifting).

അങ്ങനെ കൂടുതൽ ഊർജം അതിലേക്കു പ്രവഹിക്കുകയും നല്ല കാര്യങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്യും. കൂടാതെ അതിന്റെ ഭാഗമായ് കൂടുതൽ നല്ല കാര്യങ്ങൾ ആകർഷിക്കാനും സാധിക്കും. അങ്ങനെ എല്ലാം വിധി ആണെന്ന് പറഞ്ഞു കഷ്ടപ്പെട്ട് സഹിക്കാതെ നമ്മൾക്ക് ജീവിതം മെച്ചപ്പെടുത്താൻ സാധിക്കും.

നമ്മുടെ ശ്രദ്ധ നല്ല കാര്യങ്ങളിലേക് പെട്ടന്ന് മാറ്റുവാൻ വേണ്ടി നമ്മൾക്ക് പല ടെക്‌നിക്കുകൾ ഉപയോഗിക്കാം. അങ്ങനെ ഉള്ള ഒരു ടെക്‌നിക്‌ ആണ് കൃതജ്ഞത / നന്ദി (Gratitude).

അങ്ങനെ നന്ദി പറഞ്ഞു കൊണ്ട് ജീവിതം മാറ്റം. ദിവസേനെ നമ്മുടെ ജീവിതത്തിലെ 10 നല്ല കാര്യങ്ങളെ / അനുഗ്രഹങ്ങളെ ഓർത്തു നന്ദി പറഞ്ഞു ഇത് പരിശീലിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണുക:

https://www.facebook.com/beingsreeraj/videos/963783080635045/