നിങ്ങൾ സാമ്പത്തികമായ വളരെ ബുദ്ധിമുട്ടുന്നുണ്ടെകിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.

ആകർഷണ നിയമം പ്രകാരം നമ്മൾ എന്തിലേക്കാണോ കൂടുതൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് അത് വർധിച്ചുകൊണ്ടിരിക്കും, അല്ലെങ്കിൽ അത്പോലെ ഉള്ള കാര്യങ്ങൾ കൂടുതലായി ആകർഷിച്ചുകൊണ്ടിരിക്കും.
അതായത് നിങ്ങൾ ജീവിതത്തിൽ ഉള്ള നല്ലകാര്യങ്ങളിലേക്ക് ആണ് ശ്രദ്ധിച്ചു-കൊണ്ടിരിക്കുന്നതെകിൽ അത് മെച്ചപ്പെടുന്നതായിട്ടും, അത്പോലെ തന്നെ കൂടുതൽ നല്ല കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്കു വരുന്നതായിട്ടും കാണാൻ സാധിക്കും.
നിങ്ങൾ ഇല്ലായ്മയിലേക്കും (വേണ്ട കാര്യങ്ങൾ ഇല്ലാത്തതിനെ കുറിച്ച്), ജീവിതത്തിൽ ഉള്ള ചെറിയ ശതമാനം പ്രശ്നങ്ങളിലേക്കും ആണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ, കൂടുതൽ ഇല്ലായ്മയും പ്രശ്നങ്ങളും നിങ്ങൾ ആകർഷിച്ചു കൊണ്ടിരിക്കും.
നിലവിൽ നിങ്ങൾ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളും , കടങ്ങളും ഒക്കെ കൊണ്ട് ബുദ്ധിമുട്ടുകയാണെങ്കിൽ, നിങ്ങൾ മനസിലാക്കേണ്ടത് – അതൊക്കെ നിങ്ങൾ മുകളിൽ പറഞ്ഞ പോലെ ആകർഷിച്ചെടുത്തതാണ്.
ഇനി ഈ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ മോചനം നേടാമെന്ന് നോക്കാം
- ആദ്യമായ് നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിനെ ശുദ്ധികരിക്കുക
പേപ്പർ ബർണിങ് ടെക്നിക്
വളരെ എഫക്റ്റീവ് ആയിട്ട് – മനസ്സിനെ ശുദ്ധികരിക്കാൻ സഹായിക്കുന്ന മികച്ച ഒരു ടെക്നിക്ക് ആണിത്.
വളരെ എളുപ്പത്തിൽ ഒരു 10 -30 mins കൊണ്ട് ചെയ്യാം.
- ആദ്യമായ് ഒരു വെള്ള പേപ്പർ എടുക്കുക (A4 sheet നല്ലതാണ് / ബുക്ക് പേപ്പർ)
- എന്നിട്ടു ആ പേപ്പറിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എഴുതുക. ദൈവത്തിനോട് മനസ്സ് തുറന്നു പറയുന്നതുപോലെ , അല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനോട് പറയുന്നത് പോലെ എഴുതാം. ഇതുവരെ ജീവിതത്തിൽ ഉണ്ടായ എല്ലാ ദുരനുഭവങ്ങളും, പേടികളും , കടങ്ങളെ കുറിച്ചുള്ള കാര്യങ്ങളും, അതുമൂലം ഉണ്ടായ പ്രശ്നങ്ങളും , മുന്നേ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും, അപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും, ഭാവിയെ കുറിച്ചുള്ള പേടികളും , അങ്ങനെ അങ്ങനെ നിങ്ങളുടെ സകല പ്രശ്നങ്ങളും അതിൽ എഴുതാം.
- എന്നിട്ട് ആ പേപ്പർ കത്തിച്ചു കളയുക. കത്തിക്കുമ്പോൾ നിങ്ങളുടെ എല്ലാ ദുരിതങ്ങളും, പ്രശ്നങ്ങളും കത്തി തീരുന്നതായിട്ടും , അത് മനസ്സിൽ നിന്ന് ഡിലീറ്റ് ആകുന്നതായിട്ടും സങ്കല്പിക്കുക.
ഇത് ഒരു തവണ മാത്രം ചെയ്താൽ മതി. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ ചിന്തകളുടെയും തീവ്രത നന്നായി കുറഞ്ഞതായിട്ട് അനുഭവപ്പെടും. അവ ഇനി അങ്ങോട്ട് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.
അങ്ങനെ നിങ്ങൾക് സമാധാനമായിട്ട് നിങ്ങൾ ചെയ്യേണ്ടുന്ന ജോലികൾ കൃത്യമായ് ചെയ്ത് മുന്നോട് പോകാം. അപ്പോൾ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും.
അത്പോലെ തന്നെ നിങ്ങള്ക്കുള്ള പല ബ്ലോക്കുകളും ഇതിലൂടെ മാറിക്കിട്ടും, അതും മുന്നോട്ടുള്ള ആഗ്രഹ സാക്ഷാത്ക്കാരങ്ങൾക്ക് നല്ല രീതിയിൽ സഹായകരമാകും.
2. Gratitude Technique
മനസ്സ് ശുദ്ധികരിച്ച ശേഷം നമ്മൾ നല്ല ചിന്തകൾ മനസിലേക് കൊടുക്കുക. അതിന് ഗ്രേറ്റിട്യൂട് ടെക്നിക് ചെയ്യുക.
ഈ വീഡിയോ കണ്ട മനസിലാക്കുക: Gratitude Video Youtube https://www.youtube.com/watch?v=zieUYGNWzkw
ജീവിതത്തിൽ ഉള്ള നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാണ് ഇത് ചെയ്യുന്നത്. അങ്ങനെ നമ്മൾ ദിവസേനെ ഇത് ചെയ്യുക. 10min സമയം മാത്രമാണ് ഇതിനു ആവശ്യമായ വരുക. ജീവിതത്തിൽ ഉള്ള 10-15 നല്ല കാര്യങ്ങൾ എഴുതി നന്ദി പറയുക.
ഓരോ വാചകം എഴുതുമ്പോഴും മുകത്ത് ഒരു പുഞ്ചിരിയോടെ , നല്ല വൃത്തിയിൽ വളരെ സ്നേഹത്തോടെ എഴുതാൻ ശ്രമിക്കുക – അങ്ങനെ നല്ല രീതിയിൽ ഫീൽ ചെയ്ത് തന്നെ ചെയ്യുക.
സമ്പത്തുമായ് ബന്ധപ്പെട്ട കുറച്ച വാചകങ്ങളും നിങ്ങൾക് കൂട്ടിച്ചേർക്കാം
- എന്റെ നല്ല ആരോഗ്യത്തിന് നന്ദി
- എന്റെ മികച്ച സമ്പത്തിനു നന്ദി
- എന്റെ വീട്ടുകാരുടെ മികച്ച ആരോഗ്യത്തിന് നന്ദി.
- എനിക്ക് ഇപ്പോഴും വളരെ സമാധാനത്തോടെ ഇരിക്കാൻ സാധിച്ചതിന് നന്ദി
- എനിക്ക് ഇപ്പോഴും വളരെ പോസിറ്റീവ് ആയിരിക്കാൻ സാധിച്ചതിന് നന്ദി
- എനിക്ക് മികച്ച ജോലി ലഭിച്ചതിന് നന്ദി
- എന്റെ കുടുബത്തിലേക് ധാരാളം സമ്പത്തും അഭിവൃതിയും വന്നുചേർന്നതിന് നന്ദി
- ധാരാളം സമ്പത് എന്നിലേക്കു വന്നുചേർന്ന കൊണ്ടിരിക്കുന്നതിന് നന്ദി
- എനിക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, സാഹചര്യങ്ങൾ, അറിവ്, ആരോഗ്യം, സമ്പത് എന്നിവ എന്നിലേക്കു വന്നു ചേർന്ന് കൊണ്ടിരിക്കുന്നതിന് നന്ദി
മുകളിൽ പറഞ്ഞ കാര്യങ്ങൾ നല്ലപോലെ ചെയ്യുകയാണെങ്കിൽ തന്നെ നിങ്ങൾക് മികച്ച മാറ്റങ്ങൾ കാണാൻ സാധിക്കും. ഈ അനുഭവങ്ങൾ ഒന്നുകൂടെ മെച്ചപ്പെടുത്താനും, കൂടുതൽ നല്ല രീതിയിൽ മാനിഫെസ്റ്റേഷൻ നടത്താനും എന്റെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്.
വിവരങ്ങൾക്ക് – Contact on Whatsapp +91 9048866711